മുംബൈ:
ഗൾഫ് മേഖലയിലെ ആപ്പ് അധിഷ്ഠിത ടാക്സി സംഭരംഭമായ കരീമിനെ യു.എസ്. കമ്പനിയായ യൂബർ ഏറ്റെടുത്തു. ഏകദേശം 21,300 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ. ഏറ്റെടുക്കലിന് ശേഷവും മേഖലയിൽ ഇരു കമ്പനികളും സ്വതന്ത്രമായി പ്രവർത്തിക്കാനാണ് നിലവിലെ തീരുമാനം. കരീം സ്ഥപാപകനും സി.ഇ.ഒയുമായ മുദ്ദസ്സിർ ഷേഖ് കമ്പനിയുടെ നേതൃസ്ഥാനത്തു തുടരും.
ഗൾഫ് മേഖലയിൽ ഈ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ ഇടപാടാണ് ഇത്. യൂബറിന്റെ പ്രാഥമിക ഓഹരി വിൽപ്പനയുടെ മുന്നോടിയായാണ് ഈ ഏറ്റെടുക്കൽ. യൂബറിന്റെ ഗൾഫ് വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതാണ് ഈ ഇടപാട്.