Thu. Mar 28th, 2024
തിരുവനന്തപുരം:

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആദ്യ നാമനിര്‍ദേശപത്രിക തിരുവനന്തപുരത്ത് സമര്‍പ്പിച്ചു. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എസ്.യു.സി.ഐ. സ്ഥാനാര്‍ത്ഥി എസ് മിനിയാണ് ആദ്യ പത്രിക സമര്‍പ്പിച്ചത്. വരണാധികാരിയായ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് മുമ്പാകെയാണ് മിനി നാമനിര്‍ദേശപത്രിക നല്‍കിയത്.

ഇന്നു രാവിലെ 11 മണി മുതലാണ് പത്രിക സമര്‍പ്പണത്തിന് തുടക്കമായത്. ഏപ്രില്‍ നാലു വരെ സ്ഥാനാര്‍ത്ഥികള്‍ക്കു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിനാണ്. പിന്‍വലിക്കാനുള്ള തീയതി എട്ടിനും. ഏപ്രില്‍ 23 ന് വോട്ടെടുപ്പ് നടക്കും.

പത്രിക ലഭിക്കുന്നതോടെ സ്ഥാനാര്‍ത്ഥികളും പ്രചാരണ നടപടികളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തിലാകും. പ്രചാരണച്ചെലവ്, പെരുമാറ്റച്ചട്ട ലംഘനം തുടങ്ങിയവ പത്രിക ലഭിച്ച ശേഷമാണു കമ്മീഷന്‍ പരിശോധിക്കുക. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ചില ജില്ലകളില്‍ ഇന്നലെ ആരംഭിച്ചു. വോട്ടിങ് യന്ത്രം തരംതിരിക്കല്‍ അടുത്തയാഴ്ച ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *