തിരൂരങ്ങാടി:
പ്രമുഖ ഇസ്ലാമിക പണ്ഡിതനും മുജാഹിദ് പണ്ഡിതസഭയായ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ ടി.കെ. മുഹ്യുദ്ദീന്‍ ഉമരി(84) അന്തരിച്ചു. തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റും മുസ്ലിം നവോത്ഥാന നേതാവായിരുന്ന തിരൂരങ്ങാടിയിലെ കെ.എം. മൗലവിയുടെ മകനുമാണ്.
ഓള്‍ ഇന്ത്യ അഹ്ലെ ഹദീസ് വൈസ് പ്രസിഡന്റായിരുന്നു. തമിഴ്നാട്ടിലെ ഉമറാബാദ് ദാറുസ്സലാമില്‍നിന്ന് ഒന്നാംറാങ്കോടെ ഉമരി ബിരുദം കരസ്ഥമാക്കി. പുളിക്കല്‍ ജാമിഅ സലഫിയ്യ, വളവന്നൂര്‍ അന്‍സാര്‍ അറബി കോളേജ്, ബഹ്റൈന്‍ അല്‍ഫുര്‍ഖാന്‍ ഖുറാന്‍ പഠനകേന്ദ്രം എന്നിവടങ്ങളില്‍ സേവനമനുഷ്ടിച്ചിരുന്നു. അഹ്കാമു തജ്വീദ്, ഹജ്ജ്-ഉംറ സിയാറത്ത് എന്നീ ഗ്രന്ഥങ്ങളും നിരവധി വിവര്‍ത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ തിരൂരങ്ങാടി യത്തീംഖാനയില്‍ പൊതുദര്‍ശനത്തിന് വെക്കും. മയ്യത്ത് നമസ്‌കാരം 11ന് യത്തീംഖാന ജുമാമസ്ജിദില്‍ നടക്കും.