Fri. Mar 29th, 2024
ഹോങ്കോങ്:

തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഒരല്പനേരം പോലും നമ്മൾക്ക് വേണ്ടി മാറ്റി വെയ്ക്കാൻ സമയം കിട്ടാത്തവരാണ് നമ്മൾ. എന്നാൽ ഇതാ ഹോങ്കോങ്ങിലേക്ക് നോക്കൂ, എത്ര വലിയ ഓട്ടത്തിനിടയിലും അവർ തങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി അൽപ സമയം മാറ്റിവെക്കാൻ മടികാണിക്കുന്നില്ല.
വളരെ വൃത്തിയും സുന്ദരവുമായ നഗരമാണിത്. എല്ലായിടത്തും പാർക്കുകളും, പൂന്തോട്ടങ്ങളും, കളിസ്ഥലങ്ങളുമുണ്ട്. കൂടാതെ മികച്ച നടപ്പാതയുമുണ്ട്. പ്രായമായാലും മുറികളിൽ ചടഞ്ഞു കൂടിയിരിക്കുവാൻ ഇവിടുത്തെ വയോധികരെ കിട്ടില്ല. നല്ല ആരോഗ്യമുള്ളതിനാൽ മിക്കവാറും പേരും പരസഹായമില്ലാതെ നടക്കാൻ പ്രാപ്തരാണ്. അല്ലാത്തവരാവട്ടെ വീൽ ചെയറുകളിലും മറ്റും വന്ന് അല്പനേരമെങ്കിലും പുറത്തു ചെലവഴിക്കും.

ഇവിടുത്തെ ട്രെയിനിലും, ബസിലും വയോധികർക്ക് പകുതി പൈസ മതി. റെസ്റ്റോറെന്റുകളിൽ “ഹാപ്പി അവർ” എന്ന പേരിൽ ചില സമയങ്ങളിൽ പ്രത്യേക ഡിസ്‌കൗണ്ടുകളും ലഭിക്കും. എല്ലാ സൌകാര്യങ്ങളുമുള്ള സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ. കൂടാതെ മറ്റു വരുമാനമില്ലാത്ത അറുപത്തിയഞ്ചു വയസു കഴിഞ്ഞവർക്ക് ഫ്രൂട്ട് മണിയായി നല്ലൊരു തുകയും സർക്കാർ നൽകുന്നുണ്ട്.

രാവിലെയും വൈകീട്ടും ബീച്ചുകളിലും, പാർക്കുകളിലും ഇവർ ഒത്തുചേരുകയും പല രീതിയിലുള്ള വ്യായാമ
മുറകളിലേർപ്പെടുകയും സൊറ പറഞ്ഞിരിക്കുകയും ചെയ്യാറുണ്ട്. കുടുംബ ബന്ധങ്ങൾക്ക് വളരെ വലിയ പ്രാധാന്യം കൽപ്പിക്കുന്ന ഇവരുടെ ഈ ജീവിതരീതിയാണ് വാർദ്ധക്യത്തിലും യുവത്വത്തിന്റെ ചുറുചുറുക്കോടെ ജീവിക്കാൻ ഇവരെ സഹായിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *