Mon. Dec 23rd, 2024
കൊല്ലം:

ഓച്ചിറയില്‍ നിന്നു കാണാതായ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നും കണ്ടെത്തി. മുംബൈയിലെ പന്‍വേലില്‍ നിന്നാണ് പെണ്‍കുട്ടിയെ കേരളാ പോലീസ് റോഷനൊപ്പം കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതിയായിരുന്നു മുഹമ്മദ് റോഷന്‍. എന്നാല്‍ പെണ്‍കുട്ടിയും താനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും, പെണ്‍കുട്ടി സ്വയം ഇഷ്ട പ്രകാരം തന്റെ കൂടെ വന്നതാണ് എന്നുമാണ് റോഷന്റെ വാദം.

ഒമ്പതുദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായ സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും ചെയ്തു. അതേസമയം, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് മാതാപിതാക്കളുടെ വാദം. എന്നാല്‍ ഇത് തെളിയിക്കാനുള്ള യാതൊരു രേഖയും മാതാപിതാക്കളുടെ കൈവശമില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ഇവരുടെ വാദത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതല്ലെന്നും, ഇരുവരും പ്രണയത്തിലായിരുന്നെന്നുമാണ് റോഷന്റെ കുടുംബവും നേരത്തെ അവകാശപ്പെട്ടിരുന്നത്. ഇതേ കാര്യമാണ് റോഷനും പോലീസിനോടു പറഞ്ഞിരിക്കുന്നത്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് പ്രതിമകള്‍ ഉണ്ടാക്കി വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചൊവ്വാഴ്ച പുലര്‍ച്ചയാണ് കുട്ടിയെ കണ്ടെത്തിയെന്ന വിവരം പോലീസില്‍ നിന്നു ലഭിക്കുന്നത്. ഇരുവരെയും എത്രയും പെട്ടെന്നു കേരളത്തിലേക്ക് കൊണ്ടുവരാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *