Wed. Jan 22nd, 2025

ലൂസിഫറായി ദശമൂലം ദാമു പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വലിയ ഹിറ്റായിരിക്കുകയാണ്. നടൻ സുരാജ് വെഞ്ഞാറമൂടാണ് തന്റെ ഇൻസ്റാഗ്രാമിലൂടെ ഈ പോസ്റ്റർ പങ്കുവച്ചത്.

ലൂസിഫറിന്റെ ഔദ്യോഗിക പോസ്റ്ററിൽ മോഹൻലാലിന്റെ സ്ഥാനത്ത് ദശമൂലം ദാമു എന്ന കഥാപാത്രത്തിന്റെ ചിത്രം ചേർത്താണ് പോസ്റ്റർ നിർമ്മിച്ചിരിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എന്നതിന് പകരം ദാമു നെടുമ്പള്ളിയായി സൂരജ് എന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. ‘ക്രീയേറ്റിവിറ്റി ഹാ ഹാ ഹാ’ എന്നെഴുതി ലൂസിഫറിന്റെ സംവിധായകൻ പൃഥ്വിരാജിനെയും, നടനായ ടൊവിനോ തോമസിനെയും ടാഗ് ചെയ്താണ് സുരാജ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/BvepRH2g-h8/?utm_source=ig_embed

ഷാഫിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി 2009 ൽ പുറത്തിറങ്ങിയ ‘ചട്ടമ്പിനാട്’ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമാണ് ദശമൂലം ദാമു. പടം വലിയ വിജയമായില്ലെങ്കിലും ദശമൂലം ദാമു എന്ന കഥാപാത്രത്തെ ട്രോളന്മാർ ഏറ്റെടുത്ത് ഹിറ്റാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *