Mon. Dec 23rd, 2024
ന്യൂഡൽഹി:

ഹൈക്കോടതിയില്‍ ശബരിമല കേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതി ശബരിമല നിരീക്ഷണ സമിതിയെ നിയമിച്ചത് ചോദ്യം ചെയ്തു നല്കിയ ഹര്‍ജിയും സുപ്രീം കോടതി പരിഗണിച്ചില്ല. ഇതേ തുടര്‍ന്ന് ഈ ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *