Sun. Apr 28th, 2024
തലപ്പുഴ:

വയനാട് തലപ്പുഴ മക്കിമലയിലാണ് ആയുധധാരികളായ മാവോയിസ്റ്റുകള്‍ എത്തിയത്. തലപ്പുഴയിലാണ് ഞായറാഴ്ച രാത്രി എട്ടിന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലംഗ സംഘം എത്തിയത്. ഇവര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രദേശത്ത് ലഘുലേഖകള്‍ വിതരണം ചെയ്തശേഷം കടയില്‍ നിന്നും സാധനങ്ങളും വാങ്ങിയാണ് ഇവര്‍ മടങ്ങി പോയത്. വെള്ളിയാഴ്ച രാത്രി സുഗന്ധഗിരിയിലും മാവോയിസ്റ്റുകള്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *