Sun. Jan 19th, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് കൊടുംചൂടില്‍ 3 മരണം. കണ്ണൂര്‍ പയ്യന്നൂരിനു സമീപം വെള്ളോറ ചെക്കിക്കുണ്ടില്‍ കാടന്‍ വീട്ടില്‍ നാരായണന്‍ (67), തിരുവനന്തപുരം പാറശാല അയിര പെരുക്കവിള ആവണിയില്‍ കരുണാകരന്‍ (43), പത്തനംതിട്ട മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറിനു സമീപം മരിച്ച ചവറ സ്വദേശി ഷാജഹാന്‍ (55) എന്നിവരാണ് സൂര്യാഘാതം മൂലം മരണപ്പെട്ടത്. 118 പേര്‍ക്കാണ് സംസ്ഥാനത്ത് സൂര്യാതപത്തെത്തുടര്‍ന്നു പൊള്ളലേറ്റത്.

ഇന്നും നാളെയും കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ താപനില 3 ഡിഗ്രി മുതല്‍ 4 ഡിഗ്രി വരെ വര്‍ദ്ധിക്കുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ചൂട് 3 ഡിഗ്രി വരെ കൂടാന്‍ സാധ്യതയുണ്ട്. 11 മണി മുതല്‍ മൂന്നു വരെ നേരിട്ടു വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വീണ്ടും ശക്തമായ മുന്നറിയിപ്പു നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *