Wed. Jul 2nd, 2025
ന്യൂഡൽഹി:

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. യു.പി.എ. അധ്യക്ഷ സോണിയ ഗാന്ധിയുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ അനുകൂലമായ പ്രതികരണമാണ് രാഹുലില്‍ നിന്ന് ഉണ്ടായതെന്നാണ് സുചന. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്നു ഡൽഹിയില്‍ ചേരും. പ്രകടന പത്രികയ്ക്ക് അംഗീകാരം നല്‍കലാണ് യോഗത്തിലെ പ്രധാന അജണ്ട. രാഹുലിന്റെ ദക്ഷിണേന്ത്യയിലെ സ്ഥാനാര്‍ത്ഥിത്വവും യോഗത്തില്‍ ചര്‍ച്ചായാകാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് സമിതി യോഗവും ചേരും.

Leave a Reply

Your email address will not be published. Required fields are marked *