Mon. Dec 23rd, 2024
ലാഹോർ:

അഴിമതിക്കേസില്‍ ലഹോര്‍ ജയിലില്‍ 7 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ (69) ആരോഗ്യനില മോശമായതായി മകള്‍ മറിയം. കുടുംബഡോക്ടര്‍ക്ക് ഒപ്പം പിതാവിനെ സന്ദര്‍ശിച്ച ശേഷമാണു മറിയം ഇക്കാര്യം വ്യക്തമാക്കിയത്.

വൃക്ക സംബന്ധമായ രോഗം മൂന്നാം ഘട്ടത്തിലാണ്. വിദഗ്ദ്ധ ചികിത്സ അത്യാവശ്യമാണ്. കൈയ്ക്കു വേദന അനുഭവപ്പെടുന്നുണ്ട്. മറിയം ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ഡിസംബറിലാണു നവാസ് ഷരീഫ് ജയിലിലായത്. കോട് ലാഖ്പത് ജയിലില്‍ നിന്ന് ഏതാനും ആഴ്ച മുൻപാണ് ഷരീഫിനെ ലാഹോറിലെ ജിന്നാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അല്‍അസീസാ സ്റ്റീല്‍ മില്‍ അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് നവാസ് ഷരീഫ്.

Leave a Reply

Your email address will not be published. Required fields are marked *