Sat. Apr 20th, 2024
കൊടുങ്ങല്ലൂർ:

ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പുലര്‍ച്ച 3.15ടെ നെടുമ്പാശ്ശേരിയിലാണ് മൃതദേഹം എത്തിച്ചത്. ഇരിങ്ങാലക്കുട ആര്‍.ഡി.ഒ. കാര്‍ത്ത്യായനി ദേവി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ഇബ്രാഹിം കുഞ്ഞ്, റോജി എം. ജോണ്‍ ബന്ധുമിത്രാദികള്‍ എന്നിവര്‍ ചേര്‍ന്ന് അന്‍സിയുടെ മൃതദേഹം ഏറ്റു വാങ്ങി. കൊടുങ്ങല്ലൂരിലെ കമ്മ്യൂണിറ്റി ഹാളില്‍ അന്‍സി അലിയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. 11 മണിക്ക് ചേരമണ്‍ ജുമാമസ്ജിദില്‍ കബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *