Thu. Jan 23rd, 2025
ന്യൂ​ഡ​ൽ​ഹി:

രാ​ജ്യ​ത്തെ ന​യി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പി​ന്തു​ട​രു​ന്ന​ത് ജ​ർ​മ​ൻ ഏ​കാ​ധി​പ​തി അ​ഡോ​ൾ​ഫ് ഹി​റ്റ്ല​റു​ടെ തന്ത്രമാണെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഹോളി ദിനത്തില്‍ ഹരിയാനയില്‍ മുസ്‌ലിം കുടുംബത്തെ മാരകായുധങ്ങളുപയോഗിച്ച് ഒരു സംഘം ക്രൂരമായി ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേജ്‌രിവാളിന്റെ ഈ വിമർശനം.

അധികാരത്തിനു വേണ്ടി നിരവധി പേരെ ഹിറ്റ്‌ലറുടെ ഗുണ്ടകള്‍ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹിറ്റലറിന്റെ അതേ പാതയിലാണ് മോദിയെന്നും എന്നാല്‍, രാജ്യം ഏത് വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് മോദി ഭക്തര്‍ മനസ്സിലാക്കുന്നില്ലെന്നും കേജ്‌രിവാൾ കുറ്റപ്പെടുത്തി. അ​ടു​ത്ത ത​വ​ണ കേ​ന്ദ്ര​ത്തി​ൽ ബി.​ജെ.​പി. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ‌ ന​രേ​ന്ദ്ര മോ​ദി എ​ല്ലാ​ക്കാ​ല​ത്തേ​ക്കും പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്നും രാ​ജ്യ​ത്ത് പി​ന്നീ​ട് തി​രഞ്ഞെ​​ടു​പ്പു​ക​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു. ഇ​ന്ന്, ഓ​രോ രാ​ജ്യ​സ്നേ​ഹി​ക്കു​മു​ള്ള ഒ​റ്റ ല​ക്ഷ്യം എ​ന്തു​വി​ല​കൊ​ടു​ത്തും മോ​ദി സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത് ത​ട​യു​ക എന്നതാണെന്നും ബി​.ജെ.​പി​യു​ടെ പ​രാ​ജ​യം ജ​ന​ങ്ങ​ൾ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ത്ഥിച്ചു.

ഹോളി ദിനത്തില്‍ ഹരിയാനയിലെ ഗുർഗാവിനടുത്തുള്ള ഗ്രാമത്തിൽ സ്വന്തം ഭവനത്തിനു മുമ്പില്‍ ക്രിക്കറ്റ് കളിച്ച യുവാക്കളെയും, അവരുടെ കുടുംബങ്ങളെയും ക്രൂരമായി ആക്രമിച്ച സംഭവം ഏറെ കോളിളക്കം ഉണ്ടാക്കിയിരുന്നു, ഗുണ്ടകളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും, പിന്തുടര്‍ന്നെത്തിയ സ്ത്രീകള്‍ക്കു മുമ്പില്‍വച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പോലിസുമായി ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും പോലിസ് രക്ഷിക്കാനെത്തിയില്ലെന്ന് ആക്രമണത്തിനിരയായ ഷാഹിദിന്റെ പിതാവ് പറഞ്ഞു. പിന്നീട് ആറു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

അതിനിടെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയുമായി അഭിഭാഷകന്‍ അലഖ് അലോക് ശ്രീവാസ്ത സുപ്രീം കോടതിയെ സമീപിച്ചു . ആംആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ചൂല്‍ സ്വസ്തിക് ചിഹ്നത്തിനു പിറകെ അടിക്കാന്‍ ഓടുന്നതായി ചിത്രീകരിച്ചുകൊണ്ടുള്ള കേജ്‌രിവാളിന്റെ ട്വീറ്റിനെതിരെയാണ് പരാതി. ചിത്രം മതവികാരം വ്രണപ്പെടുത്തുതാണ് എന്ന് കാണിച്ചാണ് പരാതി. ദല്‍ഹി പോലിസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് എ.എ.പി. നടത്തുതെന്നാരോപിച്ച് ബി.ജെ.പി. നേരത്തെ ട്വീറ്റിനെതിരെ രംഗത്തെത്തിയിരുന്നു.

മോദിയെ ഹിറ്റ്ലറോട് ഉപമിക്കുന്ന കേജ്‌രിവാൾ നാസികളുടെ ചിഹ്നമാണ് ഉപയോഗിച്ചതെന്നും സ്വസ്തിക ചിഹ്നമല്ലെന്നുമാണ് എ.എ.പിയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *