Mon. Dec 23rd, 2024
ബാംഗ്ലൂർ:

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹോളിവുഡ് താരങ്ങളായ ലിയനാർഡോ ഡികാപ്രിയോയും, ബ്രാഡ് പിറ്റും ആദ്യമായി ഒരുമിക്കുന്ന ചിത്രം “വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്”(Once Upon a Time in… Hollywood) എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.

https://www.facebook.com/OnceUponATimeinHollywood/photos/a.755713088093686/868966413435019/?type=3&eid=ARDL6KeFqRl_QEdUAmySoGGoYWIzVLVFHfMlythipo4Obo89ICzHkbGvolmgCWrdjMq11SjIUCYdCuBV&__xts__%5B0%5D=68.ARCXShP_yPCTn1ncBG5uXg65hkTcMwN8mLlqcfptyi7RVdb6x9x5wB8JoY6nZAiOM-dw7LwU6zcPdMgM24Srhy6I5vW1v_UjghlTud0amms3Jefdp695kSE8FTG1DjkkrKTjjok0FrHSOCIz1duOiL312dz5EAvYzbxLD5aHnHLjtTG86P76uBDZMa7j_63q_t5PNfl1q8Af-rOUH_YvF5giMe75PB79MWz-jOm2VFsMLe7m22wl6a8jI1FBYJQ8nmf0CDMGIsFELqeTC4ANGQtQEevQxKkFWlud_3vt492ml8-WqwD6bSOieuNljUlneDErFqLntinAp9xfXynd_PU&__tn__=EEHH-R

ഹോളിവുഡ് റെട്രോ (retro) ലുക്കിൽ ആണ് ഇരു താരങ്ങളും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ മലയാളികളുടെ സ്വന്തം താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഇതേ പോസ്റ്ററിൽ എഡിറ്റ് ചെയ്തു ചേർത്ത് കൗതുകം സൃഷ്ട്ടിച്ചിരിക്കുകയാണ് ഗ്രാഫിക് ഡിസൈനർ ആയ സജിൻ രാജ്.

യഥാർത്ഥ പോസ്റ്ററിന്റെ മിറർ ഇമേജ് ആയാണ് സജിൻ പോസ്റ്റർ ചെയ്തിരിക്കുന്നത്. “ബിഗ് M’sനെ ഒന്ന് ഫോട്ടോഷോപ്പിയതാ” എന്ന തലക്കെട്ടോടെയാണ് സജിൻ രാജ് ഈ ചിത്രം ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. തവിട്ട് നിറത്തിലുള്ള തുകൽ ജാക്കറ്റ് ധരിച്ച ഡികാപ്രിയോയുടെ ഉടലിന് മുകളിൽ മമ്മൂട്ടിയുടേയും ടി-ഷർട്ടിന് മുകളിൽ മഞ്ഞ പ്രിന്റഡ് ഷർട്ട് ധരിച്ച ബ്രാഡ് പിറ്റിന്റെ ഉടലിന് മുകളിൽ മോഹൻലാലിന്റേയും തലകളാണ് എഡിറ്റ് ചെയ്തു ചേർത്തിരിക്കുന്നത്. 80 കളിലെ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളാണ് സജിന്റെ പോസ്റ്ററിൽ ചേർത്തിരിക്കുന്നത്.

https://www.facebook.com/photo.php?fbid=2282017421850838&set=a.205932782792656&type=3&eid=ARAEhnXRD5DJ-7ErBk6MjcIZiIm0JP-uXlBEtZRhefVALwVabMpJQHI2u8UwqVXA1nEliOhylp91fiLa

നിസ്സാരമെന്ന് തോന്നാമെങ്കിലും, സജിൻ രാജ് ഏറെ അധ്വാനിച്ചിട്ടുണ്ട് ഈ പാരഡി (parody) പോസ്റ്റർ ചെയ്യാൻ എന്ന് പോസ്റ്ററിന്റെ കൃത്യതയിൽ നിന്നും മനസ്സിലാവും. യഥാർത്ഥ പോസ്റ്ററിൽ രണ്ട് നടന്മാർക്കും പുറകിലായുള്ള വിൻറ്റിജ് മഞ്ഞ കാറിന് പകരം പണ്ടത്തെ മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങളെ ഓർമ്മപ്പെടുത്തുന്ന ജീപ്പ് ആണ് എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നത്. പോസ്റ്ററിൽ വിദൂരതയിലായി കാണുന്ന ഹോളിവുഡ് ഹിൽസിലെ പ്രശസ്തമായ ഹോളിവുഡ് ചിഹ്നത്തെ ഭേദഗതി വരുത്തി മോളിവുഡ് എന്നാക്കിയിട്ടുണ്ട്. വൺസ് അപ്പോൺ എ ടൈം ഇൻ മോളിവുഡ് ഫോട്ടോഷോപ്ട് ബൈ സജിൻ രാജ് എന്നും മാറ്റി എഴുതിയിട്ടുണ്ട്.

പ്രശസ്ത സംവിധായകൻ ക്വെന്റിൻ ടരന്റീനോ ആണ് വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് സംവിധാനം ചെയ്തിരിക്കുന്നത് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലറും പുറത്തിറങ്ങിയിരുന്നു.

സിനിമ വ്യവസായത്തിൽ ഭാഗ്യം പരീക്ഷിക്കുന്ന റിക്ക് ഡാൾട്ടൺ എന്ന ടെലിവിഷൻ നടന്റെ വേഷത്തിലാണ് ഡികാപ്രിയോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഡാൾട്ടന്റെ അടുത്ത സുഹൃത്തും സ്റ്റണ്ട് ഡബിളും ആയ ക്ലിഫ് ബൂത്ത് എന്ന കഥാപാത്രത്തെയാണ് ബ്രാഡ് പിറ്റ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സംഭവ കഥയായ മാൻസൺ ഫാമിലി കൊലപാതകത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് ലോസ് ഏഞ്ചലസ് കേന്ദ്രീകരിച്ചുള്ള “വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്”. 1969 ആഗസ്ത് 8 മുതൽ 9 വരെ, മാൻസൺ കുടുംബത്തിലെ അംഗങ്ങൾ നടത്തിയ കൂട്ട കൊലപാതകമാണ് ഇത്. കുടുംബത്തിലെ നാല് അംഗങ്ങൾ ദമ്പതികളായ നടി ഷാരോൺ ടേറ്റ്, ലോകപ്രശസ്ത സംവിധായകൻ റോമൻ പോളാൻസ്കി എന്നിവരുടെ വീട്ടിൽ അതിക്രമിച്ച് കയറി എട്ടര മാസം ഗർഭിണിയായ ടേറ്റിനെയും അവരുടെ മൂന്ന് സുഹൃത്തുക്കളെയും, 18 വയസുകാരനായ ഒരു സന്ദർശകനെയും കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ പൊളാൻസ്കി യൂറോപ്പിൽ ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നു.

കൊളംബിയ പിക്ച്ചേഴ്‌സും ഹേയ്ഡേ ഫിലിംസുമാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ 26 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതിന് മുൻപ് കാൻ ചലച്ചിത്രോത്സവത്തിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനം ഉണ്ടാവുമെന്നാണ് സൂചനകൾ.

Leave a Reply

Your email address will not be published. Required fields are marked *