Wed. Jan 22nd, 2025
കൊച്ചി:

തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് പോകുന്നവര്‍ക്ക് തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കുന്നതും മെഡിക്കല്‍ പരിശോധന നടത്തുന്നതും അടക്കമുള്ള നടപടികളെല്ലാം ഇനി കേരളത്തില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കാനാകും. ഖത്തര്‍ ആഭ്യന്തരമന്ത്രാലയം നിയോഗിച്ച പ്രത്യേക ഏജന്‍സിയുടെ കീഴില്‍ കൊച്ചി ഇടപ്പള്ളിയില്‍ ഇതിനായി വിസാ കേന്ദ്രം തുടങ്ങും. ഇതോടെ കൊച്ചി ഓഫീസിലെ നടപടിക്രമങ്ങള്‍ക്കു ശേഷം ഖത്തറിലെത്തി നേരിട്ടു ജോലിയില്‍ പ്രവേശിക്കാം. ജോലിക്കു പ്രവേശിക്കുന്ന ദിവസം തന്നെ റസിഡന്‍സി ഐഡന്റിറ്റി കാര്‍ഡു ലഭിക്കും. ഇതോടെ ഖത്തറില്‍ എത്തിയ ശേഷം മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെട്ട് മടങ്ങിപ്പോകുന്ന അവസ്ഥയും ഒഴിവാക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *