ന്യൂ യോർക്ക്:
ഐക്യ രാഷ്ട്ര സഭയുടെ ലോക ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഇന്ത്യ 140 ആം സ്ഥാനത്ത്. 156 രാജ്യങ്ങളാണ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്. 2005-2008 മുതൽ ഉയർന്ന രീതിയിൽ താഴോട്ട് വന്നു കൊണ്ടിരിക്കുന്ന അഞ്ചു രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഏഴ് വർഷമായി മുന്നിലുണ്ടായിരുന്ന ഫിൻലൻഡ് തന്നെയാണ് ഇത്തവണയും മുന്നിൽ.
തൊട്ടു പിന്നാലെ ഡെന്മാർക്ക്, നോർവെയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ദക്ഷിണ സുഡാനാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. പട്ടികയിൽ പിന്നിൽ നിൽക്കുന്ന എല്ലാ രാജ്യങ്ങളും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരമായ നിരവധി കാര്യങ്ങളിൽ പിന്നോട്ടുള്ളവരാണ്. ജി.ഡി.പി. പെർ ക്യാപിറ്റ, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഖ്യം, സ്വാതന്ത്ര്യം, അഴിമതിയില്ലായ്മ, ഉദാരത എന്നീ സൂചകങ്ങൾ ആസ്പദമാക്കിയാണ് പട്ടിക നിർമിച്ചിരിക്കുന്നത്.
അതെ സമയം ഇന്ത്യയുടെ അയാൾ രാജ്യങ്ങളായ പാകിസ്ഥാൻ 67 ആം സ്ഥാനത്തും, ഭൂട്ടാൻ 95 ആം സ്ഥാനത്തും, ബംഗ്ലാദേശ് 125 ആം സ്‌ഥാനത്തും ശ്രീലങ്ക 130 ആം സ്‌ഥാനത്തുമാണ് നിൽക്കുന്നത്. രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്ന ഹാപ്പിനെസ്സിന്റ പേരിലുള്ള അന്തരവ് വൻതോതിലുള്ള കുടിയേറ്റങ്ങൾക്ക് കാരണമാവുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.