Fri. Nov 15th, 2024

എഡ്യൂക്കേഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ബൈജൂസ് ലേണിംഗ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയര്‍ന്നു. ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനിയായ ജനറല്‍ അത്‌ലാന്റിക്കില്‍ നിന്ന് 2.5 കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചതോടെയാണ് ബൈജൂസ് ലേണിംഗ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയര്‍ന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും മൂല്യമുളള നാലാമത്തെ സ്വകാര്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനിയായി ബൈജൂസ് ലേണിംഗ് ആപ്പ് മാറി. ഫ്‌ളിപ്‌കാർട്ട്, പേടിഎം, ഒലെ എന്നീ കമ്പനികളാണ് ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *