സൌദി:
കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസ്സയില്‍ പ്രകൃതി വാതക പര്യവേക്ഷണത്തിന് തുടക്കം കുറിച്ച് സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ. കമ്പനി സി.ഇ.ഒ. അമീന്‍ നാസര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി പുതിയ ഗ്യാസ് പര്യവേക്ഷണ കേന്ദ്രം അല്‍ഹസയില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്‍ ഹസ്സയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അമീന്‍ നാസര്‍.
അടുത്ത വര്‍ഷത്തോടെ അല്‍ ഹസ്സയിലെ ജഫൂറ ഗ്യാസ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇതു വഴി മൂന്നു ബില്യണ്‍ ക്യുബിക് ഫീറ്റ് ഗ്യാസ് ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നതെന്നും അമീന്‍ നാസര്‍ വ്യക്തമാക്കി. ലോക വിപണിയില്‍ ഗ്യാസ് ലഭ്യതയില്‍ നേരിടുന്ന കുറവ് പരിഹരിക്കുന്നതിനും, വിപണി നിയന്ത്രണം ലക്ഷ്യമിട്ടും അരാംകോ വ്യാപാരാടിസ്ഥാനത്തില്‍ ഗ്യാസ് ഉത്പാദനത്തിനു തുടക്കം കുറിക്കാന്‍ തീരുമാനിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ചെങ്കടല്‍ തീരത്തും ഗ്യാസ് പര്യവേക്ഷണത്തിനുള്ള പുതിയ പദ്ധതി അരാംകോ പ്രഖ്യാപിച്ചിട്ടുണ്ട്.