Sun. Jan 5th, 2025

മലപ്പുറം:

കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് മലപ്പുറത്ത് വരുന്നു. പുണെ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ റീ പോസ്റ്റുമായി ചേർന്ന് ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 6000 ലിറ്റർ ഡീസൽ സംഭരിക്കാവുന്ന ടാങ്കർലോറി കഴിഞ്ഞദിവസം മലപ്പുറത്തെത്തി.

ടാറ്റയുടെ ആൾട്ര 0104 ടാങ്കർ ലോറിയാണിത്. രാജ്യത്തെ ആറാമത്തെ ടാങ്കറാണിത്. ഏറെ സുരക്ഷാസംവിധാനങ്ങളോടെയാണ് ഇത് നിരത്തിലിറങ്ങുന്നത്. മേൽമുറി പിലാക്കലിലെ പി.എം.ആർ. പെട്രോൾപമ്പ് ഉടമ പി.എം. അലവി ഹാജിയാണ് പമ്പിന്റെ ജില്ലയിലെ ലൈസൻസി.

ഓൺലൈൻ വഴിയായിരിക്കും പമ്പിന്റെ പ്രവർത്തനങ്ങൾ. ഇതിനായി പ്രത്യേക ആപ്പും നിർമിച്ചിട്ടുണ്ട്. റീ പോസ് കമ്പനിയാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ഈ ആപ്പ് വഴിയാകും ഇന്ധനവിൽപ്പന. പണം ഓൺലൈൻ വഴിയും അടയ്ക്കാം. ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പെട്രോൾ പമ്പ് നിയന്ത്രിക്കാം. സഞ്ചരിക്കുന്ന പമ്പ് പ്രവർത്തനം തുടങ്ങുന്നതോടെ ആവശ്യക്കാർക്ക് അതത് സ്ഥലങ്ങളിൽ ഇന്ധനമെത്തിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *