Fri. Jan 3rd, 2025
ബിരാത്‌നഗർ:

സാഫ് വനിതാ ഫുട്ബോൾ കപ്പിൽ തുടർച്ചയായ അഞ്ചാം തവണയും ഇന്ത്യയ്ക്ക് കിരീട നേട്ടം. ഫൈനലിൽ ആതിഥേയ ടീം നേപ്പാളിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ദലീമ ഛിബ്ബർ (26), ഗ്രേസ് (63),അഞ്ജു തമാങ് (78) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ അടിച്ചത്. സാബിത്ര ഭണ്ഡാരിയുടെ (33) വകയാണ് നേപ്പാളിന്റെ ഏക ഗോൾ. ടൂർണമെന്റിലാകെ 18 ഗോളുകൾ നേടിയ ഇന്ത്യ, വഴങ്ങിയ ഏക ഗോളും ഇതാണ്.

സെമിഫൈനലിൽ ബംഗ്ലദേശിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. 2010, 2012, 2014 വർഷങ്ങളിലും സാഫ് കപ്പ് ഫൈനലിൽ നേപ്പാൾ ഇന്ത്യയോടു തോറ്റിരുന്നു.

കഴിഞ്ഞ വർഷം ശ്രീലങ്കയിൽ വച്ച് നടക്കേണ്ടിയിരുന്ന ടൂർണമെന്റ് ശ്രീലങ്കയുടെ ആതിഥേയ സ്‌ഥാനത്തുനിന്നുള്ള പിന്മാറ്റത്തെ തുടർന്ന് ഒരു വർഷം വൈകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *