ഫേസ് റെക്കഗ്നിഷൻ ടെക്നോനോളജിയുള്ള മൊബൈലുകൾക്കും മറ്റു ഡിവൈസുകൾക്കും ഇന്ന് പ്രചാരം ഏറി വരികയാണ്. അതുപോലെ തന്നെ അവ കാണിക്കുന്ന വർണവിവേചനത്തെ പറ്റിയും നിരവധി വാർത്തകൾ ദിനം പ്രതി ലോകത്തിന്റെ പല ഭാഗത്തു നിന്നും റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. അത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകാരനാണ് അല്പം ഇരുണ്ട ചർമ്മമുള്ളവരെ തിരിച്ചറിയുന്നില്ല എന്നതാണ് പ്രധാന പരാതി.
ഇതേ പ്രശ്നം തന്നെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഡ്രൈവർ ഇല്ലാ കാറുകൾക്കും. ഇവയ്ക്ക് ഇരുണ്ട ചർമ്മമുള്ള വഴിയാത്രക്കാരെ തിരിച്ചറിയാൻ സാധിക്കില്ലെന്നും ഇതു മൂലം നിരവധി അപകടങ്ങൾ ഉണ്ടായേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ജോർജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ പ്രീപ്രിന്റ് സെർവർ ആർക്കൈവ്സിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പ്രബന്ധത്തിൽ, ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച എട്ടു മോഡലുകളെക്കുറിച്ചാണ് അന്വേഷണം നടത്തിയിരിക്കുന്നത്. ഇവയ്‌ക്കെല്ലാം തന്നെ, റോഡ് അടയാളങ്ങൾ, കാൽനടയാത്രക്കാർ, മറ്റ് വസ്തുക്കൾ എന്നിവ തിരിച്ചറിയാൻ സാധിക്കും.
മനുഷ്യ ചർമത്തിന്റെ നിറം അളക്കാൻ ഉപയോഗിക്കുന്ന ഫിറ്സ്‌പാട്രിക് സ്കെയിൽ ഉപയോഗിച്ചുകൊണ്ട് കാൽനടയാത്രക്കാരെ രണ്ടായി തരം തിരിച്ചാണ് അവർ ഈ മോഡലുകളെ പരീക്ഷിച്ചത്. എന്നാൽ എല്ലാ മോഡലുകളും പ്രതീക്ഷിച്ചതിലും മോശമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഇരുണ്ട നിറമുള്ള ആളുകളെ തിരിച്ചറിയാൻ ഇവയ്ക്ക് സാധിക്കുന്നില്ല.
ഇത്തരം കാറുകൾ പ്രാധാന്യം നൽകുന്നത് വെളുത്ത ചര്മമുള്ളവർക്ക് വേണ്ടി മാത്രമാണെന്നും, ഇവ നിരത്തിലിറങ്ങിക്കഴിഞ്ഞാൽ മറ്റുള്ളവർക്ക് ഭീഷണിയാണെന്നും ജോർജിയ ടെക് ടീമിന്റെ ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.
ഇത്തരം മോഡലുകൾ ഉണ്ടാക്കുമ്പോൾ തന്നെ ഇതുപോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇരുണ്ട നിറമുള്ള ആളുകളുടെ ചിത്രങ്ങൾ കൂടുതലായി ഡാറ്റാബേസിൽ ഉൾപ്പെടുത്തണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.