Sun. Dec 22nd, 2024
തിരുവനന്തപുരം:

രാജ്യം പൂർണ്ണമായി വില്‍ക്കപ്പെടുന്നതിനും, തകർക്കപ്പെടുന്നതിനും മുമ്പ് മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിർണ്ണായക പോരാട്ടമായി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ കാണണം എന്ന് വി.എസ് അച്യുതാനന്ദൻ.

നരേന്ദ്ര മോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികൾക്കും ശിങ്കിടി മുതലാളികൾക്കും വിറ്റുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം. തകരുന്ന സമ്പദ് വ്യവസ്ഥയുടെയും കൊടികുത്തി വാഴുന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടെയും വിള്ളലുകളിലൂടെ, ഫിനാൻസ് മൂലധന ശക്തികള്‍ കടന്നു കയറി അധികാരമുറപ്പിക്കുകയാവും ഫലം എന്നും, തന്റെ ഫേസ്ബുക് കുറിപ്പിലൂടെ വി.എസ് പറഞ്ഞു.

നൂറ്റാണ്ടുകൾ അടിമത്തത്തിലായിരുന്ന രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യം പോലും അപകടത്തിലായിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത് എന്ന് പറഞ്ഞ വി.എസ് അച്യുതാനന്ദൻ, മത ജാതി വൈരങ്ങൾ ജനങ്ങൾക്കിടയിൽ പടർത്തുന്ന വർഗ്ഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നു തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളത് എന്നും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *