ന്യൂഡല്‍ഹി:
ലോക്സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബി.ജെ.യെ പിടിച്ചുകുലുക്കി വന്‍ അഴിമതിയാരോപണം. ബി.ജെ.പി. കേന്ദ്ര നേതാക്കള്‍ 1800 കോടിയുടെ കോഴപ്പണം കൈപ്പറ്റിയതായി കോണ്‍ഗ്രസ് ആരോപിച്ചു. കാരവാന് ഇംഗ്ലീഷ് മാഗസിന് പുറത്തുവിട്ട റിപ്പോര്‍ട്ട് ചുവടുപിടിച്ചാണ് കോണ്‍ഗ്രസിന്റെ ആരോപണം. കര്‍ണ്ണാടകയിലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പയാണ് കേന്ദ്ര നേതാക്കള്‍ക്ക് പണം കൈമാറിയത്. ഇതിന്റെ തെളിവായി ആദായ നികുതി വകുപ്പിന്റെ പക്കലുള്ള യെദ്യൂരപ്പയുടെ ഡയറിയിലെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, രാജ്‌നാഥ് സിംഗ് എന്നിവര്‍ക്ക് എതിരെയാണ് പ്രധാനമായും ആരോപണം ഉയര്‍ന്നത്. ആരോപണത്തെക്കുറിച്ച് ലോക്പാല്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. കാവല്‍ക്കാരന്‍ കള്ളനാണെന്ന് ഇതോടെ തെളിയുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പി കേന്ദ്രകമ്മിറ്റി 1000 കോടി രൂപയും, നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 150 കോടി, അരുണ്‍ ജെയ്‌റ്റ്‌ലി 150 കോടി, രാജ്‌നാഥ് സിംഗ് 100 കോടി, എല്‍.കെ.അദ്വാനി 50 കോടി, മുരളി മനോഹര്‍ ജോഷി 50 കോടി എന്നിങ്ങനെയാണ് കോഴ വാങ്ങിയതിന്റെ കണക്കുകള്‍ പുറത്തു വന്നത്. കര്‍ണ്ണാടകയില്‍ ഭരണത്തിലിരിക്കുമ്ബോള്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് പണം നല്‍കിയിട്ടുണ്ടെന്ന യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. യെദ്യൂരപ്പയും, ബി.ജെ.പി നേതാവ് അനന്തകുമാറും നടത്തിയ സംഭാഷണമാണ് പുറത്തായത്. സംഭാഷണത്തിലെ ശബ്‌ദം ഇരുവരുടേതും തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു.