Sun. Dec 22nd, 2024
ബെംഗളൂരു:

തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു. മുന്‍കൂര്‍ അനുമതി വാങ്ങാതെ മൈക്കുപയോഗിച്ച്‌ പൊതുപരിപാടിയില്‍ പ്രകാശ് രാജ് വോട്ടഭ്യര്‍ത്ഥിച്ചതിനെതിരെയാണ് കേസെടുത്തത്. ഫ്ലൈയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥനായ ഡി. മൂര്‍ത്തി, കബ്ബണ്‍ പാര്‍ക്ക് പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

കഴിഞ്ഞ മാര്‍ച്ച്‌ 12 നാണ് മഹാത്മാഗാന്ധി സര്‍ക്കിളില്‍ പൊതുപരിപാടിയില്‍ പ്രകാശ് രാജ് മൈക്കുപയോഗിച്ച്‌ സംസാരിച്ചത്. ‘മാധ്യമങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും’ എന്ന വിഷയത്തിലായിരുന്നു പരിപാടി. എഴുത്തുകാരും, ആക്ടിവിസ്റ്റുകളും, കലാകാരന്‍മാരും പങ്കെടുത്ത ചടങ്ങില്‍ പ്രകാശ് രാജ് മൈക്കിലൂടെ വോട്ടഭ്യര്‍ത്ഥന നടത്തിയെന്നാണ് പരാതി. പ്രകാശ് രാജിന്റെ പ്രസംഗം റെക്കോഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷന് ചിലര്‍ അയക്കുകയും ചെയ്തിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ, ബെംഗളൂരു സെന്‍ട്രലില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ് നടന്‍ പ്രകാശ് രാജ്.

Leave a Reply

Your email address will not be published. Required fields are marked *