Sun. Dec 22nd, 2024
ന്യൂഡൽഹി:

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു തമാശയാണെന്നു രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പ്രതികരിച്ചു. ‘ഇന്ത്യ ഒരു ദിവസം 450 തൊഴിലുകള്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണു ഞാന്‍ കരുതിയത്. മോദിയുടെ നയങ്ങള്‍ 2018 ല്‍ 1 കോടി തൊഴിലുകളാണ് ഇല്ലാതാക്കിയത്. 2018ലെ എല്ലാ ദിവസവും 27,000 തൊഴിലുകള്‍ നഷ്ടമായി. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു തമാശയാണ്’ രാഹുല്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

രാജ്യത്തെ തൊഴിലവസരങ്ങളെക്കുറിച്ചുള്ള ദേശീയ സാംപിള്‍ സര്‍വേ ഓഫീസിന്റെ ഇനിയും പുറത്തുവരാത്ത റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്റെ വിമര്‍ശനങ്ങള്‍. ഒരു ദേശീയ മാധ്യമം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേശീയതലത്തില്‍ പുരുഷന്മാരുടെ തൊഴില്‍ വിഭാഗത്തില്‍ വന്‍ ഇടിവു സംഭവിക്കുന്നതായാണ് ഇതിലെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെ തുടര്‍ന്നാണ് രാഹുലിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *