ഹരിയാന:
ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമാണ് ഹരിയാന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇവിടെ തൂത്തുവാരിയത് ബി.ജെ.പിയായിരുന്നു. എന്നാല്‍ ഇത്തവണ ഹരിയാനയില്‍ രാഷ്ട്രീയ കാറ്റ് മാറിവീശുകയാണ്. കോണ്‍ഗ്രസിന് ജയസാധ്യത വര്‍ദ്ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില പ്രാദേശിക കക്ഷികള്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
അതിനിടെ ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ലയിക്കുന്നതായി പ്രഖ്യാപിച്ചു. എ.എ.പി. കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ ശ്രമിക്കുന്നുണ്ട്. എ.എ.പിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. അന്തിമ തീരുമാനം ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദിവസങ്ങള്‍ക്കം എടുക്കുമെന്നാണ് പി.സി. ചാക്കോ മാധ്യമങ്ങളോട് പറഞ്ഞത്. സമസ്ത ഭാരതീയ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസ്സിനു നേട്ടമാകും.