വായന സമയം: 1 minute
ചാലക്കുടി:

സമൂഹത്തില്‍ സൗഹാര്‍ദ്ദമുണ്ടാക്കുകയും, നന്മയുടെ സന്ദേശം പകരുകയും ചെയ്ത വ്യക്തിയായിരുന്നു കലാഭവന്‍ മണിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്‍. സ്ഥാനാര്‍ത്ഥി പര്യടനത്തിനായി ചാലക്കുടിയില്‍ എത്തിയ ബെന്നി ബഹനാന്‍ കലാഭവന്‍ മണിയുടെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രളയകാലത്ത് മണിയുണ്ടായിരുന്നെങ്കില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍ ഉണ്ടാകുമായിരുന്നു. കലാഭവന്‍ മണിയെപ്പോലെയുള്ള പ്രതിഭകള്‍ സമൂഹത്തിനു മറക്കാന്‍ കഴിയാത്തവര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

avatar
  Subscribe  
Notify of