Mon. Dec 23rd, 2024
കൊച്ചി:

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. എറണാകുളം സി.ബി.ഐ. കോടതിയിയിലാണ് വിചാരണ. കേസിലെ മുഴുവന്‍ പ്രതികളോടും വിചാരണയില്‍ ഹാജരാകാന്‍ സി.ബി.ഐ. കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സി.ബി.ഐ. കോടതിയിലേക്കു മാറ്റിയത്. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നത്. കൊച്ചിയ്ക്കടുത്ത് ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറില്‍ അതിക്രമിച്ചു കയറിയ സംഘം അപകീര്‍ത്തികരമായ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഫെബ്രുവരി 18ന് സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാര്‍ട്ടിന്‍ ആന്റണി പിടിയിലായി. സുനില്‍കുമാര്‍ അടക്കം 6 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

ഫെബ്രുവരി 23ന് കീഴടങ്ങാനായി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയ സുനില്‍കുമാറിനേയും വിജീഷിനേയും പോലീസ് പിടികൂടി. കേസില്‍ ജൂണ്‍ 18-ന് സുനില്‍കുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ജൂലൈ 10 നാണ് കേസില്‍ ദിലീപ് അറസ്റ്റിലാവുന്നത്. മൊത്തം 11 പ്രതികളും 165 സാക്ഷികളുമാണ് കേസ്സിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *