Wed. Jan 22nd, 2025
ചെന്നൈ:

തമിഴ്‌നാട് അണ്ണാ.ഡി.എം.കെ. എം.എല്‍.എ. ആര്‍. കനകരാജ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹൃദയാഘാതം വന്നത്. സുളൂര്‍ മണ്ഡലത്തിലെ എം.എല്‍.എയാണ് ഇദ്ദേഹം.

തമിഴ്‌നാട്ടില്‍, 2016 മേയില്‍, നിലവിലെ സര്‍ക്കാര്‍ വന്നതിനു ശേഷം അഞ്ച് എം.എല്‍.എമാരാണ് മരിച്ചത്. സീനിവേല്‍, എ.കെ. ബോസ് (രണ്ടുപേരും തിരുപ്പറക്കുണ്ട്രത്ത് നിന്നും), ജയലളിത (ആര്‍.കെ. നഗര്‍), കരുണാനിധി (തിരുവാരൂര്‍), കനകരാജ് (സുളൂര്‍) എന്നിവരാണ് മരിച്ച എം.എല്‍.എമാര്‍. ഇവരില്‍ നാലു പേരും അണ്ണാ ഡി.എം.കെ. എം.എല്‍.എമാരാണ്.

Leave a Reply

Your email address will not be published. Required fields are marked *