Wed. May 8th, 2024
ദുബായ്:

രണ്ട് വനിതാ ജഡ്ജിമാരെ ആദ്യമായി യു.എ.ഇ. ഫെഡറല്‍ കോടതിയില്‍ നിയമിച്ചു. ഖദീജ ഖമിസ് ഖലീഫ അല്‍ മലസ്, സലാമ റാഷിദ് സലീം അല്‍ കെത്ബി എന്നിവരാണ് പുതിയ ജഡ്ജിമാര്‍. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. യു.എ.ഇ. നീതിന്യായ വ്യവസ്ഥയില്‍ ഫെഡറല്‍ കോടതി തലത്തില്‍ ആദ്യമായാണ് വനിതാ ജഡ്ജിമാരെ നിയമിക്കുന്നത്.

ഫെഡറല്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദ്ദേശിച്ചിരുന്നു. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ 50 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി അടുത്തിടെ യു.എ.ഇ. നിയമം കൊണ്ടുവന്നിരുന്നു. നിതാ ശാക്തീകരണവും രാജ്യത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും വനിതകളുടെ തുല്യ പങ്കാളിത്തവും ഉറപ്പാക്കാനുള്ള യു.എ.ഇ. ഭരണകൂടത്തിന്റെ പരിശ്രമവുമാണ് വനിതാ ജഡ്ജിമാരുടെ നിയമനത്തിലേക്ക് നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *