Sat. Jul 27th, 2024
കോട്ടയം:

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കണ്‍വനന്‍ഷന്‍ ഇന്ന് മൂന്നിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ കെ.എം മാണി എം.എല്‍.എ, വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ് എം.എല്‍.എ, ജോണി നെല്ലൂര്‍, ജോസ് കെ.മാണി എം.പി, അനൂപ് ജേക്കബ് എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ശാസ്ത്രി റോഡില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യും കണ്‍വന്‍ഷന്‍ ഉദ്ഘാടനത്തിനായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ആന്ധ്രയുടെ ചുമതല കൂടിയുള്ള ഉമ്മന്‍ചാണ്ടിക്ക് അവിടേക്കു പോകേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *