Thu. Jan 23rd, 2025
കൊച്ചി:

കേരളം പോളിയോ വിമുക്തമായി. 20 വര്‍ഷത്തിനിടെ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പോളിയോ തീര്‍ത്തും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ അടങ്ങുന്ന സ്‌റ്റേറ്റ് ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റെ നിര്‍ദ്ദേശപ്രകാരമാണിത്.

അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് രോഗമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഇവരിലേക്ക് രോഗത്തിനെതിരേയുള്ള പ്രചാരണം നടത്തുകയും ചെയ്യും. മലപ്പുറത്ത് 2000 ല്‍ ഒരു പോളിയോ രോഗബാധ കണ്ടതിന് ശേഷം കേരളത്തില്‍ പുതിയ കേസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1995 മുതലാണ് പോളിയോ വിതരണം നടത്തി തുടങ്ങിയത്. കഴിഞ്ഞ 14 വര്‍ഷത്തോളം തുടര്‍ച്ചയായി പോളിയോ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യം കണക്കിലെടുത്ത് ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും 2014 ല്‍ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലും, രാജ്യത്തിനു പുറത്തും ചില ഇടങ്ങളില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്തതിന്റെ സാഹചര്യത്തിലാണ് തുള്ളിമരുന്ന് വിതരണം നിര്‍ത്താതിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *