Thu. Apr 25th, 2024
കൊൽക്കത്ത:

പശ്ചിമബംഗാളില്‍, ഇടതുപക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു. 13 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. 2014 ല്‍ കോണ്‍ഗ്രസ് ജയിച്ച 4 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെയാണ് പട്ടിക പുറത്തു വിട്ടിരിക്കുന്നത്. ആദ്യ പട്ടികയിൽ 25 സ്ഥാനാര്‍ത്ഥികളാണ് ഉള്‍പ്പെട്ടിരുന്നത്. ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ബോസ് പ്രഖ്യാപിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥി പട്ടികയിൽ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ മാല്‍ഡ ഉത്തര്‍, മാല്‍ഡ ദക്ഷിണ്‍, ജംങ്കിപൂര്‍, എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തത്. ബംഗാളില്‍ ഒരു തരത്തിലുള്ള സഖ്യവുമില്ലെന്ന് കോണ്‍ഗ്രസ് ഇന്നലെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *