Sun. Nov 24th, 2024
റിയാദ്:

സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസില്‍ യാത്രക്കാർക്ക് ഇൻസ്റ്റാഗ്രാം, വി ചാറ്റ് എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള പുതിയ സേവനം ആരംഭിച്ചു. വിമാനയാത്രക്കിടെ അഞ്ചു മൊബൈൽ ആപ്ലിക്കേഷനുകൾ സൗജന്യമായി ഉപയോഗിക്കാൻ യാത്രക്കാർക്ക് അവസരമൊരുക്കുന്ന ലോകത്തെ ഏക വിമാന കമ്പനിയാണ് സൗദി എയർലൈൻസ്.
സൗദി എയർലൈൻസിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളില്‍ യാത്രക്കാർക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താനാവും. നേരത്തെ തന്നെ സൗദി വിമാനങ്ങളിൽ വാട്സാപ്, ഐ മെസേജ്, ഫേസ്ബുക് മെസഞ്ചർ എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ സൗജന്യമായി ഉപയോഗിക്കാൻ സാധിച്ചിരുന്നു. ഇതിന് പുറമെയാണ് ഇൻസ്റ്റാഗ്രാം, വി ചാറ്റ് ആപ്ലിക്കേഷനുകൾ കൂടി സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ജിഎസിഎ) പുറപ്പെടുവിച്ച ഔചാരിക കണക്ക് പ്രകാരം സൗദി വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞ വർഷം യാത്ര ചെയ്തത്‌ 99.86 ലക്ഷം പേർ. 2017 നേക്കാൾ 8% കൂടുതലാണിത്‌. വിമാന സേവനങ്ങളും കഴിഞ്ഞ വർഷത്തേക്കാൾ 4.1% വർധിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *