Wed. Jan 22nd, 2025
കൊൽക്കത്ത:

ബംഗാളിലെ പ്രശ്‌നം പരിഹരിക്കേണ്ടതു കോണ്‍ഗ്രസ് നേതൃത്വമാണെന്നും, അവരുടെ സമീപനം മനസ്സിലാകുന്നില്ലെന്നും സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ. കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യബോധത്തോടെ നിലപാടെടുക്കണമെന്നും, ബി.ജെ.പിയെ തുരത്തുകയെന്നതാണ് ഒന്നാമത്തെ ലക്ഷ്യമെന്നതു മറക്കരുതെന്നും രാജ പറഞ്ഞു. ബംഗാളില്‍ ന്യായമായ, യാഥാര്‍ത്ഥ്യത്തിനു നിരക്കുന്ന നിലപാടാണ് ഇടതു പാര്‍ട്ടികള്‍ സ്വീകരിച്ചത്. തൃണമൂലിനെയും, ബി.ജെ.പിയെയും പരാജയപ്പെടുത്തേണ്ടതുണ്ട്. കോണ്‍ഗ്രസ് അതു തിരിച്ചറിയണം. 6 സീറ്റില്‍ മത്സരം വേണ്ടെന്ന് ആദ്യമേ ഞങ്ങള്‍ വ്യക്തമാക്കിയതാണ്. രമ്യമായ രീതിയില്‍ സീറ്റ് പങ്കിടല്‍ സാധ്യമാവണം. വോട്ട് ബലത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കണം.

Leave a Reply

Your email address will not be published. Required fields are marked *