ചൈന:
തന്റെ പിന്‍ഗാമിയെ ഇന്ത്യയില്‍നിന്നു തെരഞ്ഞെടുക്കുമെന്ന ദലൈലാമയുടെ പ്രസ്താവനയ്‌ക്കെതിരേ ചൈന രംഗത്ത്. ടിബറ്റുകാരുടെ അടുത്ത ആത്മീയ നേതാവിന് ചൈനീസ് സര്‍ക്കാരിന്റെ അംഗീകാരം നിര്‍ബന്ധമാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പ്രതികരിച്ചു.
ചൈനീസ് അധിനിവേശത്തെത്തുടര്‍ന്ന് 1959ല്‍ ടിബറ്റ് വിട്ട ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്കുകയായിരുന്നു. താന്‍ മരിച്ചാല്‍ പുനരവതാരം ചിലപ്പോള്‍ ഇന്ത്യയിലാകാമെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞു. തന്റെ പിന്‍ഗാമിയായി ആരെയെങ്കിലും ചൈനീസ് സര്‍ക്കാര്‍ വാഴിച്ചാല്‍ അതിന് അംഗീകാരം ഉണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.