Fri. Apr 19th, 2024
ദുബായ്:

ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ കരുത്താര്‍ജ്ജിക്കാന്‍ തുടങ്ങിയതോടെ, ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ ഇനി കൂടുതല്‍ തുക ചെലവാക്കേണ്ടി വരും. ഏഴു മാസത്തിനിടയിലെ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യന്‍ രൂപ. കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് രൂപ ഏതാണ്ട് സമാനമായ നിലയില്‍ സ്ഥിതി മെച്ചപ്പെടുത്തിയിരുന്നു. അന്ന് ഡോറളിന് 68.43 പൈസ എന്നതായിരുന്നു നിരക്ക് എങ്കില്‍ ഇന്ന് 68.53 പൈസയാണ്. കഴിഞ്ഞ ആറു വ്യാപാരത്തിനിടെ ഡോളറിനെതിരെ 161 പൈസയുടെ നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ രൂപയ്ക്കായി. കഴിഞ്ഞമാസം ഒരു യു.എ.ഇ ദിര്‍ഹത്തിന് 19 രൂപ 48 പൈസ ലഭിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ നിരക്ക് പ്രകാരം ദിര്‍ഹത്തിന് 18 രൂപ 62 പൈസയേ നാട്ടിലെത്തിക്കാന്‍ കഴിയൂ. നാട്ടിലേക്ക് പതിനായിരം രൂപ അയക്കാന്‍ 514 ദിര്‍ഹം മതിയായിരുന്നുവെങ്കില്‍ പുതിയ കണക്കുപ്രകാരം 538 ദിര്‍ഹം വേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *