ഡല്‍ഹി:
യു.ജി.സി. നെറ്റ് പരീക്ഷയുടെ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സിയില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, എച്ച്.ആര്‍ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
2019 ജൂണില്‍ നടക്കുന്ന പരീക്ഷയുടെ മാര്‍ക്കാണ് ഇതിനായി പരിഗണിക്കുന്നത്. ആകെ നൂറില്‍ 60 മാര്‍ക്കിന്റെ വെയിറ്റേജാണ് നെറ്റ് സ്‌കോറിന് നല്‍കുക. 20 മാര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കും 15 മാര്‍ക്ക് അഭിമുഖത്തിനുമാണ്. അഭിമുഖത്തിനെത്തുന്ന ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് മാര്‍ക്ക് അധികം ലഭിക്കും. 60,000 മുതല്‍ 180,000 രൂപ വരെയാണ് വേതനം.
www.ongcindia.com എന്ന വെബ് സൈറ്റ് വഴി ഏപ്രില്‍ ഒമ്പത് വരെ അപേക്ഷ ക്ഷണിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ നെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ നല്‍കിയിരിക്കണം. ഇതിന്റെ രജിസ്‌ട്രേഷന്‍, റോള്‍ നമ്പര്‍ ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കാം.