തിരുവനന്തപുരം:
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചി(ഐസര്‍)ന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി, പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബയോളജിക്കല്‍, കെമിക്കല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, എന്‍ജിനിയറിങ്, ടെക്‌നോളജി വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പി.എച്ച്.ഡി.ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ജെ.ആര്‍.എഫോ ഐസര്‍ അംഗീകാരമുള്ള മറ്റു എന്‍ട്രന്‍സ് പരീക്ഷകളോ പാസാകണം.
പി.എച്ച്.ഡിക്ക് ഏപ്രില്‍ 30-ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.
ഇന്റഗ്രേറ്റഡ് പി.എച്ച്.ഡിക്കായി ജെ.ജി.ഇ.ഇ.ബി.ഐ.എല്‍.എസ്/ജെ.എ.എം/എന്‍.ബി.എച്ച്.എം/ഐസര്‍ തിരുവനന്തപുരം 2019 ടെസ്റ്റ് എന്നിവയില്‍ ഒരു യോഗ്യതാപരീക്ഷാ സ്‌കോര്‍ വേണം. ബന്ധപ്പെട്ട വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ പാസാവണം. ഏപ്രില്‍ അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ് http://appserv.iisertvm.ac.in/phd