Mon. Dec 23rd, 2024
പത്തനംതിട്ട:

ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ മരക്കൂട്ടത്ത് വച്ച് തടഞ്ഞ സംഭവത്തില്‍ കര്‍മ്മസമിതി പ്രവര്‍ത്തകരായ കണ്ടാലറിയുന്ന പതിനെട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് ദര്‍ശനത്തിനെത്തിയ സംഘത്തെ പ്രായത്തിന്റെ കാര്യത്തില്‍ സംശയം തോന്നിയ പ്രവര്‍ത്തകര്‍ തടഞ്ഞത്.

സന്നിധാനം പൊലീസും, കര്‍മ്മ സമിതി പ്രവര്‍ത്തകരും തമ്മില്‍ സംഭവത്തില്‍ വാക്കേറ്റം ഉണ്ടായിരുന്നു. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റെന്ന ആരോപണത്തില്‍ ചങ്ങനാശ്ശേരി സ്വദേശി ഗണേഷന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സ്ത്രീയെ അന്യായമായി തടഞ്ഞതിന് സന്നിധാനം പോലീസ് രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *