ന്യൂ ഡൽഹി:
വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് മറ്റൊരു നെറ്റ്വര്‍ക്കുമായും ബന്ധമില്ലെന്നതിനാല്‍ അവ കൂടുതല്‍ സുരക്ഷയുള്ളതാണെന്നും ഹാക്കിംഗോ മറ്റു കടന്നുകയറ്റങ്ങളോ സാധ്യമല്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ. അതേസമയം വിവപാറ്റ് വോട്ടര്‍മാര്‍ക്ക് വിശ്വാസം വര്‍ധിപ്പിക്കാനുള്ള സംവിധാനമാണെന്നും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം പിഴവുകളില്ലാത്തതാണെന്നും അദ്ദേഹം ഉറപ്പു നല്‍കി.
ഒരു തവണ മാത്രം പ്രോഗ്രാം ചെയ്യാവുന്ന യന്ത്രമാണ്. ഓരോ വോട്ടും ചെയ്യുന്ന സമയമടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും. യന്ത്രത്തില്‍ തിരിമറി സാധിക്കില്ല. സാങ്കേതിക പ്രശ്‌നമുണ്ടായാല്‍ പകരം പുതിയ യന്ത്രം ഉപയോഗിക്കാനോ ആ ബൂത്തിലെ പോളിംഗ് നിര്‍ത്തിവയ്ക്കാനോ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിപാറ്റ് ഉള്‍പ്പെടുന്ന വോട്ടിംഗ് സംവിധാനത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നടത്തിയ ബോധവല്‍കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ടീക്കാറാം മീണ.