Sun. Dec 29th, 2024
പോർബന്ദർ:

അർത്ഥശൂന്യമായ പദ്ധതികൾ നടപ്പിലാക്കുന്ന ഒരു മാർക്കറ്റിങ് കമ്പനിയാണ് ബി.ജെ.പിയെന്നാരോപിച്ചു കൊണ്ട് പാട്ടീദാർ വിഭാഗം നേതാവ് രേഷ്മ പട്ടേൽ ബി.ജെ.പി. നേതൃത്വത്തിന് രാജി സമർപ്പിച്ചു. വരുന്ന പൊതു തെരെഞ്ഞെടുപ്പിൽ പോർബന്ദറിൽ നിന്നും, മനവാദർ നിയമസഭാ മണ്ഡലത്തിലേക്കും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ടിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് രേഷ്മ വ്യക്തമാക്കി.

“ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ജിത്തു വാഘനിക്ക് സമർപ്പിച്ച രാജിക്കത്തിലൂടെ ഞാൻ എന്റെ രാജി സമർപ്പിക്കുകയാണ്. ബി.ജെ.പി തങ്ങളുടെ പ്രവർത്തകരെ അവരുടെ യുക്തിരഹിതവും, ബുദ്ധിശൂന്യവുമായ ആശയങ്ങളും അജണ്ടകളും പ്രചരിപ്പിക്കാനുള്ള ഉപകരണങ്ങൾ മാത്രമായാണ് കാണുന്നത്. ഈ വരുന്ന പൊതു തെരെഞ്ഞെടുപ്പിൽ എനിക്ക് പോർബന്ദരിൽ നിന്നും ലോകസഭയിലേക്ക് മത്സരിക്കാൻ സീറ്റ് നൽകുവാൻ എല്ലാ പ്രതിപക്ഷ പാർട്ടികളോടും ഞാൻ അപേക്ഷിക്കുന്നു. ബി.ജെ.പി.ക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചു നിന്ന് പോരാടുവാൻ ഞാൻ സ്വാഗതം ചെയ്യുകയാണ്. ഇലക്ഷനിൽ ഒരു വനിതയ്ക്ക് സീറ്റു നൽകുന്നത് വഴി സ്ത്രീകളുടെ പ്രാതിനിധ്യം ഉയർത്താനും സാധിക്കും.” രേഷ്മ പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു. രേഷ്മയുടെ രാജി ബി.ജെ.പി നേതൃത്വത്തിൽ വൻ അങ്കലാപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *