Wed. Jan 22nd, 2025
പനജി:

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായേക്കും. നിലവില്‍ ഗോവ നിയമസഭാ സ്പീക്കറാണ്. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഗോവയിലെത്തിയ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തി.

ഇന്നലെയാണ് അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പനജിയില്‍ വൈകിട്ടോടെയാണ് സംസ്‌കാരച്ചചടങ്ങുകള്‍ നടക്കുക. സംസ്‌കാരത്തിന് മുമ്പായി മൃതദേഹം ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. ദില്ലിയില്‍ പ്രത്യേക അനുശോചന യോഗം ചേര്‍ന്നതിന് ശേഷം പ്രാധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും ഗോവയിലെത്തും.ഗോവ മുഖ്യമന്തി മനോഹര്‍ പരീക്കറുടെ നിര്യാണത്തോടെ മുഖ്യമന്ത്രി പദത്തിന് അവകാശ വാദമുന്നയിച്ച് സഖ്യ കക്ഷികള്‍ രംഗത്ത് എത്തിയിരുന്നു. മഹാരാഷ്ട്ര വാദി ഗോമാതക് പാര്‍ട്ടിയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടുവെന്നാണ് സൂചന. ഇരു പാര്‍ട്ടി നേതാക്കളുമായി കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *