Wed. Jan 22nd, 2025
നോ​​മി (ജ​​പ്പാ​​ൻ):

അ​​ടു​​ത്ത വ​​ർ​​ഷം ജ​​പ്പാ​​നി​​ൽ ന​​ട​​ക്കു​​ന്ന 2020 ഒളിമ്പിക്സിന് ​​യോ​​ഗ്യ​​ത നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ അ​​ത്‌​ല​​റ്റ് എ​​ന്ന നേ​​ട്ടം മ​​ല​​യാ​​ളി താ​​രം കെ.​​ടി. ഇ​​ർ​​ഫാ​​ൻ സ്വ​​ന്ത​​മാ​​ക്കി. നോ​​മി​​യി​​ൽ ന​​ട​​ന്ന ഏ​​ഷ്യ​​ൻ റേ​​സ് വാക്കിം​​ഗ് ചാ​​മ്പ്യൻഷി​​പ്പി​​ൽ 20 കി​​ലോ​​മീ​​റ്റ​​ർ ന​​ട​​ത്ത​​ത്തി​​ൽ 1:20.57 സെ​​ക്ക​​ൻ​​ഡി​​ൽ നാ​​ലാ​​മ​​ത് ഫി​​നി​​ഷ് ചെ​​യ്താ​​ണ് ഇ​​ർ​​ഫാ​​ൻ യോ​​ഗ്യ​​ത ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. 1:20.00 സെ​​ക്ക​​ൻ​​ഡ് ആ​​ണ് ടോ​​ക്കി​​യോ ഒ​​ളി​​ൻപിക്സിനുള്ള യോ​​ഗ്യ​​താ മാ​​ർ​​ക്ക്. ഏ​​ഷ്യ​​ൻ റേ​​സ് വാ​​ക്കിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ പ്ര​​ക​​ട​​ന​​ത്തോ​​ടെ ഈ ​​വ​​ർ​​ഷം ദോ​​ഹ​​യി​​ൽ ന​​ട​​ക്കു​​ന്ന ലോ​​ക ചാമ്പ്യൻഷിപ്പിലേക്കും ഇ​​ർ​​ഫാ​​ൻ യോ​​ഗ്യ​​ത നേ​​ടി. ലോ​​ക​​ ചാമ്പ്യൻഷിപ്പിൽ 1:22.30 സെ​​ക്ക​​ൻ​​ഡ് ആ​​യി​​രു​​ന്നു യോ​​ഗ്യ​​താ സ​​മ​​യം.

ദേ​​വീ​​ന്ദ​​ർ (1:21.22 സെ​​ക്ക​​ൻ​​ഡ്), ഗ​​ണ​​പ​​തി എ​​ന്നീ (1:22.12 സെ​​ക്ക​​ൻ​​ഡ്) ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളും ലോ​​ക ചാമ്പ്യൻഷിപ്പിന് യോ​​ഗ്യ​​ത നേ​​ടി​​യി​​ട്ടു​​ണ്ട്. 20 കി​​ലോ​​മീ​​റ്റ​​ർ ന​​ട​​ത്ത​​ത്തി​​ൽ ജ​​പ്പാ​​ന്‍റെ ടൊ​​ഷി​​കാ​​സു യ​​മ​​നി​​ഷി​​യാ​​ണ് സ്വ​​ർ​​ണം നേ​​ടി​​യ​​ത്. 1:17.15 സെ​​ക്ക​​ൻ​​ഡി​​ൽ ജാ​​പ്പ​​നീ​​സ് താ​​രം ഫി​​നി​​ഷിം​​ഗ് ലൈ​​ൻ ക​​ട​​ന്നു. ക​​സാ​​ഖി​​സ്ഥാ​​ന്‍റെ ജോ​​ർ​​ജി ഷെ​​യ്കോ (1:20.21 സെ​​ക്ക​​ൻ​​ഡ്) കൊ​​റി​​യ​​യു​​ടെ ബെ​​യോ​​ങ്ക്വാംഗ് ചോ (1:20.40 ​​സെ​​ക്ക​​ൻ​​ഡ്) എ​​ന്നി​​വ​​ർ​​ക്കാ​​ണ് വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും. ഇ​​ർ​​ഫാ​​ന്‍റെ പേ​​രി​​ലാ​​ണ് (1:20:21 സെ​​ക്ക​​ൻ​​ഡ്) ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ്.

പട്യാലയിൽ നടക്കുന്ന 23-ാമ​​ത് ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ് ദേ​​ശീ​​യ സീ​​നി​​യ​​ർ അ​​ത്‌​ല​​റ്റി​​ക്സ് ചാമ്പ്യൻഷിപ്പിൽ കേ​​ര​​ള​​ത്തി​​ന്‍റെ ജി​​ൻ​​സ​​ണ്‍ ജോ​​ണ്‍​സ​​ണും റി​​ന്‍റു മാ​​ത്യു​​വി​​നും സ്വ​​ർ​​ണം. എ​​ന്നാ​​ൽ, ഏ​​ഷ്യ​​ൻ അ​​ത്‌​ല​​റ്റി​​ക്സ് ചാംപ്യൻഷിപ്പിനുള്ള യോ​​ഗ്യ​​താ മാ​​ർ​​ക്ക് ക​​ട​​ക്കാ​​ൻ ഇ​​രു​​വ​​ർ​​ക്കും സാ​​ധി​​ച്ചി​​ല്ല. മീ​​റ്റി​​ന്‍റെ ര​​ണ്ടാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ കേ​​ര​​ളം ര​​ണ്ട് വീ​​തം സ്വ​​ർ​​ണ​​വും വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും നേ​​ടി. ഇ​​തോ​​ടെ മീ​​റ്റി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ആ​​കെ മെ​​ഡ​​ൽ നേ​​ട്ടം ഏ​​ഴ് ആ​​യി. ആ​​ദ്യ​​ദി​​നം കേ​​ര​​ളം ഒ​​രു വെ​​ങ്ക​​ലം നേ​​ടി​​യി​​രു​​ന്നു.

പു​​രു​​ഷ​ന്മാ​​രു​​ടെ 800 മീ​​റ്റ​​റി​​ൽ 1:49.68 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ജി​​ൻ​​സ​​ണ്‍ ഫി​​നി​​ഷിം​​ഗ് ലൈ​​ൻ ക​​ട​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ന്‍റെ മു​​ഹ​​മ്മ​​ദ് അ​​ഫ്സ​​ലി​​നാ​​ണ് ഈ​​യി​​ന​​ത്തി​​ൽ വെ​​ള്ളി.പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ലോം​​ഗ് ജം​​പി​​ൽ റി​​ന്‍റു മാ​​ത്യു (6.34 മീ​​റ്റ​​ർ) സ്വ​​ർ​​ണം നേ​​ടി​​യ​​പ്പോ​​ൾ ന​​യ​​ന ജ​​യിം​​സ് (6.23 മീ​​റ്റ​​ർ) വെ​​ങ്ക​​ലം ക​​ര​​സ്ഥ​​മാ​​ക്കി. ത​​മി​​ഴ്നാ​​ടി​​ന്‍റെ ജി. ​​കാ​​ർ​​ത്തി​​ക​​യ്ക്കാ​​ണ് (6.24 മീ​​റ്റ​​ർ) വെ​​ള്ളി. പു​​രു​​ഷ വി​​ഭാ​​ഗം 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ വെ​​ള്ളി നേ​​ടി​​യ കേ​​ര​​ള​​ത്തി​​ന്‍റെ എം.​​പി. ജാ​​ബി​​ർ ഏ​​ഷ്യ​​ൻ യോ​​ഗ്യ​​താ മാ​​ർ​​ക്ക് ക​​ട​​ന്നു. 49.53 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ജാ​​ബി​​ർ വെ​​ള്ളി നേ​​ടി​​യ​​ത്. ത​​മി​​ഴ്നാ​​ടി​​ന്‍റെ ധ​​രു​​ണ്‍ അ​​യ്യ​​സ്വാ​​മി (48.80 സെ​​ക്ക​​ൻ​​ഡ്) ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡോ​​ടെ സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞു.
പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 800 മീ​​റ്റ​​റി​​ൽ പി.​​യു. ചി​​ത്ര (2:05.78 സെ​​ക്ക​​ൻ​​ഡ്) വെ​​ങ്ക​​ലം നേ​​ടി. ത​​മി​​ഴ്നാ​​ടി​​ന്‍റെ ഗോ​​മ​​തി മാ​​രി​​മു​​ത്തു (2:03.21 സെ​​ക്ക​​ൻ​​ഡ്) ഏ​​ഷ്യ​​ൻ യോ​​ഗ്യ​​ത​​യോ​​ടെ സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി.

Leave a Reply

Your email address will not be published. Required fields are marked *