Sun. Jan 12th, 2025
അഹമ്മദാബാദ്:

അടുത്തകാലത്ത് കോൺഗ്രസ്സിൽ ചേർന്ന ഹാർദിക് പട്ടേൽ, തന്റെ ട്വിറ്റർ അക്കൌണ്ടിൽ, പേരിന്റെ കൂടെ “ബേറോജ്‌ഗാർ” (തൊഴിലില്ലാത്തവൻ) എന്ന പദം ചേർത്തു. ബി.ജെ.പിയുടെ “മേം ഭി ചൌക്കീദാർ” എന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ വന്നതിനുപിന്നാലെയാണ്, അതിനെ പരിഹസിക്കാനായി ഹാർദിക് പട്ടേൽ ആ പദം ചേർത്തത്. ഇപ്പോൾ ഹാർദിക് പട്ടേലിന്റെ ട്വിറ്റർ അക്കൌണ്ട് “ബേറോജ്‌ഗാർ ഹാർദിക് പട്ടേൽ” എന്നാണ് കാണാൻ കഴിയുക.

“ചൌക്കീദാർ ചോർ ഹേ” (കാവൽക്കാരൻ കള്ളനാണ്) എന്ന് രാഹുൽ ഗാന്ധി പരിഹസിച്ചതിനു മറുപടിയെന്നോണമാണ് മോദി, “മേം ഭീ ചൌക്കീദാർ ഹൂം” (ഞാനും കാവൽക്കാരനാണ്) എന്ന ആശയം പ്രചരിപ്പിക്കാൻ തുടങ്ങിയത്.

ഇപ്പോൾ ധാ‍ാ‍ാളം പ്രവർത്തകർ തങ്ങളുടെ ട്വിറ്റർ അക്കൌണ്ടിൽ പേരിന്റെ കൂടെ “ബേറോജ്‌ഗാർ” എന്നു ചേർക്കാൻ തുടങ്ങിയിട്ടുണ്ടെന്നു ഗുജറാത്തിലെ കോൺഗ്രസ്സിന്റെ ഐ.ടി. സെൽ വൈസ്പ്രസിഡന്റ് ഹീരേൻ ബങ്കർ പറഞ്ഞു. എന്നാൽ,കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി ആ പ്രചാരണം ഏറ്റെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *