ചെന്നൈ:
18 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ എടപ്പാടി പളനിസ്വാമി സര്‍ക്കാരിന് എട്ട് സീറ്റില്‍ വിജയം ഉറപ്പിക്കണം. എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നേരത്തെ അണ്ണാ ഡി.എം.കെ. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 20 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു. എന്‍.ഡി.എയ്‌ക്കൊപ്പമാണ് അണ്ണാ ഡി.എം.കെ. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഡി.എം.കെയ്‌ക്കൊപ്പം പി.എം.കെ, പുതിയ തമിഴകം, ഇന്ത്യന്‍ ജനനായകകക്ഷി പാര്‍ട്ടികളും തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ, ബി.ജെ.പി. സഖ്യത്തിന്റെ ഭാഗമായി ജനവിധി തേടും. ഇത് മൂന്നാം തവണയാണ് തമിഴ്‌നാട്ടില്‍ ബി.ജെ.പി. അണ്ണാ ഡി.എം.കെ. സഖ്യം ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. 1998 മുപ്പത് സീറ്റ് നേടിയ സഖ്യം 2004 ല്‍ എല്ലാ സീറ്റും തോറ്റിരുന്നു.