Wed. Dec 18th, 2024
മലപ്പുറം:

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള മുസ്‌ലിം ജമാഅത്ത് ഒരു പക്ഷത്തും ചേരില്ലെന്നും, സ്ഥാനാര്‍ത്ഥി പിടിവലിപോലും തീരാത്ത സാഹചര്യത്തില്‍, തിരഞ്ഞെടുപ്പിനെക്കുറിച്ച് പറയാനായിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍. മുസ്‌ലിം ജമാഅത്ത് സംസ്ഥാന നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ജനാധിപത്യവും, മതസൗഹാര്‍ദ്ദവും, മതമൈത്രിയും നിലനിര്‍ത്തുന്ന ശക്തമായ മുന്നണിഭരണം രാജ്യത്ത് വരാനായി പ്രവര്‍ത്തിക്കണം. ഒരു പക്ഷത്തുചേര്‍ന്ന് പരസ്പരം പഴിപറയുന്നവരുടെകൂടെ നില്‍ക്കില്ല. ഞങ്ങള്‍ക്ക് ഒരു നയമുണ്ടെന്നും, അത് ഓരോ കാതിലും എത്തിക്കാനുള്ള സംവിധാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *