കേരള സര്‍വകലാശാല: പി.ജി. പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിയ്ക്കാം

Reading Time: < 1 minute
തിരുവനന്തപുരം:

കേരള സര്‍വകലാശാലയില്‍ പി.ജി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ., എം.എസ്.സി., എം.ടെക്., എം.സി.ജെ., എം.ബി.എ. (ജനറല്‍ ആന്‍ഡ് ടൂറിസം), എം.എല്‍.ഐ.എസ്.സി., എം.എസ്.ഡബ്യു., എം.എഡ്., എല്‍.എല്‍.എം., എം.കോം. (ജനറല്‍, ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ഏപ്രില്‍ രണ്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. മേയ് 19, 20, 22, 23, 24 തിയ്യതികളിലായി പ്രവേശന പരീക്ഷ നടക്കും. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://admissions.keralauniversity.ac.in

Advertisement

Leave a Reply

avatar
  Subscribe  
Notify of