പെരിയ ഇരട്ടക്കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

Reading Time: < 1 minute
കാസര്‍കോട്:

പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ. കല്യോട്ട് കണ്ണോത്ത് താനത്തിങ്കാലിലെ ടി.രഞ്ജിത്തി (അപ്പു-24) നെയാണ് ഡി.വൈ.എസ്.പി, പി.എം.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷ് (19), ശരത് ലാല്‍ (24) എന്നിവര്‍ ബൈക്കില്‍ വീട്ടിലേക്കു പോകുന്ന വിവരം കൊലയാളി സംഘത്തിനു കൈമാറിയത് രഞ്ജിത്താണെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് -2 കോടതിയില്‍ ഹാജരാക്കും. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 9 ആയി. ഫെബ്രുവരി 17-നാണ് പെരിയയില്‍ ഇരട്ടക്കൊലപാതകം നടന്നത്.

Advertisement

Leave a Reply

avatar
  Subscribe  
Notify of