തിരുവനന്തപുരം:
സര്‍ക്കാരിന്റെ 1,000 ദിവസത്തെ ഭരണനേട്ടത്തിന്റെ പരസ്യം ശനിയാഴ്ച രാത്രിയോടെ ഏകദേശം പൂര്‍ണമായി നീക്കം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു മുന്‍പു പരസ്യങ്ങള്‍ നീക്കണമെന്ന് യൂണിറ്റുകള്‍ക്ക് എം.ഡി ഉത്തരവ് നല്‍കിയിരുന്നു. ഏതെങ്കിലും ഡിപ്പോയില്‍ പരസ്യം നീക്കം ചെയ്തില്ലെങ്കില്‍ യൂണിറ്റ് ഓഫീസര്‍മാര്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും എം.ഡി, എം.പി. ദിനേശ് കൈമാറി. ഇതേ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.യില്‍ നിന്നും പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വഴങ്ങിയത്.
സര്‍ക്കാര്‍ പരസ്യം പൂര്‍ണമായി നീക്കി വകുപ്പു സെക്രട്ടറിമാര്‍ ഞായറാഴ്ച തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചിട്ടുണ്ട്.